സ്പൈസി കാബേജ്
>> Sunday, 12 April 2009
വളരെ ലളിതവും രുചികരവുമായ ഒരു കാബേജ് വിഭവം.
ചേരുവകള്‍
കാബേജ് - 4 കപ്പ്
എണ്ണ - 1 റ്റീസ്പൂണ്‍
കടുക് - ഒരു നുള്ള്
വറ്റല്‍ മുളക് - 1
കടലപരിപ്പ് - 1റ്റീസ്പൂണ്‍
ഉഴുന്ന്പരിപ്പ് - 1റ്റീസ്പൂണ്‍
കായം - ഒരു നുള്ള്
മഞ്ഞള്‍പ്പൊട് - കാല്‍ റ്റീസ്പൂണ്‍
ഇഞ്ചി - 1 റ്റീസ്പൂണ്‍
പച്ചമുളക് - 2
കറിവേപ്പില - ആവശ്യത്തിന്
തേങ്ങ - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ കടലപ്പരിപ്പും ഉഴുന്ന് പരിപ്പും ചേര്‍ത്ത് ഇളക്കണം.
ഇതൊരു ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കായപ്പൊടിയും മഞ്ഞള്‍പൊടിയും വറ്റല്‍ മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് ഇവയും ഇട്ട് ഇളക്കിയശേഷം കാബേജ് ചേര്‍ക്കുക. കാബേജ് ഒരു ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വെന്ത് കഴിയുമ്പോള്‍ തേങ്ങയും ഇട്ട് വഴറ്റി എടുക്കണം.
5 comments:
സ്പൈസി കാബേജ്
വളരെ ലളിതവും രുചികരവുമായ ഒരു കാബേജ് വിഭവം.
കൊള്ളാം.
ഇതൊരു മീഡിയം വേവാക്കി കഴിയ്ക്കുന്നതാ എനിയ്ക്കിഷ്ടം.. ഇതിന്റെ ഒരു ഫോട്ടോ കൂടി പോസ്റ്റാമായിരുന്നു.. (അറ്റ്ലീസ്റ്റ് നിങ്ങളിത് വീട്ടിലുണ്ടാക്കിയതാണോ എന്നൊന്നുറപ്പ് വരുത്താലോ?)
:)
ഉണ്ടാക്കി നോക്കണോ?
ഓടോ: നാരദരേ.. ഇത് മീഡിയം വേവിനു പകരം ഷോട്ട് വേവ് ആക്കിയാല്‍ നല്ല റേഞ്ച് കിട്ടില്ലെ? വാട്ട് അബൌട്ട് ഫ്രീക്വന്‍സി മോഡുലേഷന്‍?
-സുല്‍
അത് കൊള്ളാം സുല്ലേ...
റേഡിയോ മാംഗോ, ഓറഞ്ച് എന്നൊക്കെ പറയുന്ന പോലെ
റേഡിയോ കാബേജ് എഫ് എം !!
കാബേജ് എഫ് എം തുടങ്ങിയില്ലേ ഇതു വരെ?
Post a Comment