ബീഫ് കട്‌ലറ്റ്

>> Saturday 18 April 2009

ചേരുവകള്‍:-

1. ബീഫ് - 1കപ്പ്
കുരുമുളക്‌പൊടി - അര ടീസ്പൂണ്‍
ഗരം‌മസാല - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
2. എണ്ണ - 1 റ്റീസ്പൂണ്‍
3. സവാള - 1
പച്ചമുളക് - 3
ഇഞ്ചി - 1ടീസ്പൂണ്‍
വെളുത്തുള്ളി - 1ടീസ്പൂണ്‍
4. ഉരുളകിഴങ്ങ്(പുഴുങ്ങി പൊടിച്ചത്) -ഒന്ന് വലുത്
6. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
8 കറിവേപ്പില - 1തണ്ട്
9. കോഴിമുട്ട(അടിച്ച് പതപ്പിച്ചത്) - 1
10. കോട്ടിംഗിന് ആവശ്യമായ റെസ്ക്ക്പൊടി

പാകം ചെയ്യുന്ന വിധം

ബീഫ് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ 1 റ്റീസ്പൂണ്‍ എണ്ണയൊഴിച്ച്, ചെറുതായി അരിഞ്ഞ സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റുക. നന്നായി വഴന്ന് കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫും അല്പം ഉപ്പും ചേര്‍ക്കുക.നന്നായി ഇളക്കി ഇറച്ചിയിലെ വെള്ളം ഇല്ലാതാകുമ്പോള്‍ വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തിട്ട് തീ അണക്കുക.

ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയില്‍ മുക്കി പിന്നെ റെസ്ക് പൊടിയിലും മുക്കി എണ്ണയില്‍ ഇട്ട് വറുത്തെടുക്കാം. റ്റൊമോറ്റൊ കെച്ചപ്പ് ചേര്‍ത്ത് ചോടൂടെ സാപ്പിടാം.

Read more...

സ്പൈസി കാബേജ്

>> Sunday 12 April 2009

വളരെ ലളിതവും രുചികരവുമായ ഒരു കാബേജ് വിഭവം.
ചേരുവകള്‍
കാബേജ് - 4 കപ്പ്
എണ്ണ - 1 റ്റീസ്പൂണ്‍
കടുക് - ഒരു നുള്ള്
വറ്റല്‍ മുളക് - 1
കടലപരിപ്പ് - 1റ്റീസ്പൂണ്‍
ഉഴുന്ന്പരിപ്പ് - 1റ്റീസ്പൂണ്‍
കായം - ഒരു നുള്ള്
മഞ്ഞള്‍പ്പൊട് - കാല്‍ റ്റീസ്പൂണ്‍
ഇഞ്ചി - 1 റ്റീസ്പൂണ്‍
പച്ചമുളക് - 2
കറിവേപ്പില - ആവശ്യത്തിന്
തേങ്ങ - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ കടലപ്പരിപ്പും ഉഴുന്ന് പരിപ്പും ചേര്‍ത്ത് ഇളക്കണം.
ഇതൊരു ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ കായപ്പൊടിയും മഞ്ഞള്‍പൊടിയും വറ്റല്‍ മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് ഇവയും ഇട്ട് ഇളക്കിയശേഷം കാബേജ് ചേര്‍ക്കുക. കാബേജ് ഒരു ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വെന്ത് കഴിയുമ്പോള്‍ തേങ്ങയും ഇട്ട് വഴറ്റി എടുക്കണം.

Read more...

About This Blog

Lorem Ipsum

Ourblogtemplates.com

Back to TOP